CRIME
ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും
കൊയിലാണ്ടി: കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെ,(68 വയസ്സ്)ജീവപര്യന്തം തടവിനും ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയടക്കാനും കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചു.
2018ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലികയുടെ വീട്ടിൽ ആളില്ലാത്ത സമയത്തു വന്നു ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്സ്. പ്രതിയുടെ സാമീപനത്തിൽ സംശയം തോന്നിയ അയൽവാസി ആയ സ്‌ത്രീ ചോദിച്ചപ്പോൾ ആണ് ബാലിക പീഡന വിവരങ്ങൾ പുറത്ത് പറയുന്നത്.
കുറ്റ്യാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, നാദാപുരം ഡി വൈ എസ് പി, ജി സാബു ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
Comments