VADAKARA
ഒരാൾക്ക് പരിക്ക് കുറ്റ്യാടിയിൽ വൻ തീപിടിത്തം
കുറ്റ്യാടി ;പഴയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. മൂന്നുനിലകളിലായി പ്രവർത്തിക്കുന്ന പ്ലസ് ചെരിപ്പുകടയുടെ മുകൾനിലയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ പത്തിനാണ് കടയിലെ തൊഴിലാളികൾ തീപടരുന്നത് കണ്ടത്. നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് പകൽ 12 ന് തീ കെടുത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തീയണയ്‌ക്കവേ സാധനങ്ങൾ എടുത്തുമാറ്റുന്നതിനിടയിൽ കള്ളാട് കുനിയിൽ അജ്നാസിന് പരിക്കേറ്റു. ഇയാളെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments