KERALA
ഒരു മരണം കൂടി: കോവിഡ് ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ചു
തിരുവനന്തപുരം> തിരുവനന്തപുരം പോത്തന്‍കോട് കോവിഡ് ബാധിച്ച രോഗി മരിച്ചു. മാര്‍ച്ച് 13 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണമുണ്ടായത്. പോത്തന്‍കോട് വാവരമ്പത്തുള്ള മുന്‍ എസ്‌ഐ അബ്ദുള്‍ അസീസാണ്(68) മരിച്ചത്.
23നാണ് അസീസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗബാധ എങ്ങനെയുണ്ടായെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്നെ മരണത്തില്‍ ആശങ്ക ഉയരുകയാണ്.
ഇദ്ദേഹം പങ്കെടുത്ത പ്രാര്‍ഥനയിലെ ആള്‍ സാന്നിധ്യം പരിശോധനയിലാണ്. ആദ്യം ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഹൃദയാഘാതവും പക്ഷാപാതവും വന്നിരുന്നു. ഇയാള്‍ വിദേശയാത്ര നടത്തുകയോ രോഗബാധിതരുമായി ബന്ധപ്പെടുകയോ ചെയ്തതായി വിവരമില്ല
Comments