DISTRICT NEWS
ഒരു ലക്ഷം സംരംഭം; പഞ്ചായത്ത് തലത്തിൽ ലോൺ മേള സംഘടിപ്പിക്കും
2022-23 സംരംഭക വർഷത്തിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനോടനുബന്ധിച്ചു പഞ്ചായത്ത് തലത്തിൽ ലോൺ മേള സംഘടിപ്പിക്കുന്നതിനു മുന്നോടിയായി യോഗം ചേർന്നു. ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു സി. എബ്രഹാം, ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജില്ലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ച പ്രൊഫഷണൽ ഇന്റേണുകൾക്ക് ബാങ്കുകളുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. സൂക്ഷ്മ- ചെറുകിട- ഇടത്തര വ്യവസായങ്ങൾക്ക് ബാങ്കുകൾ നൽകുന്ന പദ്ധതികളും, ലോൺ- സബ്സിഡി അനുബന്ധ വിവരങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
Comments