KOYILANDILOCAL NEWSSPECIAL

ഒറ്റക്കൈകൊണ്ട് സൈക്കിളോടിച്ച് മകളെയും കൊണ്ടുള്ള അബ്ദുള്‍ റഷീദിന്‍റെ സ്ക്കൂള്‍ യാത്ര സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നു

കൊയിലാണ്ടി: ഒറ്റക്കൈകൊണ്ട് സൈക്കളോടിച്ച് മകളെയും കൊണ്ടുള്ള അബ്ദുള്‍ റഷീദിന്‍റെ സ്ക്കൂള്‍ യാത്ര സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നു. കഴിഞ്ഞ ദിവസം  മകളെ സൈക്കിളിൽ  പിറകിൽ ഇരുത്തി ഒരു കൈ കൊണ്ട് നിയന്ത്രിച്ച് പോകുന്ന രംഗം ഫറോക്ക് ഗവ.ആശുപതിയിലെ ഓർത്തോ പീഡിയോ സർജൻ ഡോ.മുഹമ്മദ് റയീസാണ് വീഡിയോയിൽ  പകർത്തി ഷെയർ ചെയ്തത്.  തുടർന്ന് ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

മിക്ക കുട്ടികളും ഓട്ടോയിലും മറ്റുംസ്ക്കൂളില്‍ പോകുമ്പോൾ ഒരച്ഛൻ മകളെയും കൂട്ടി നഗരത്തിലെ കാഴ്ചകളും കണ്ട് സൈക്കളില്‍ പോകുന്ന കാഴ്ച കൗതുകത്തോടെയാണ് നിരവധിപേർ കാണുന്നത്. കൂലിപണിക്കാരനാണ് അബ്ദുൾ റഷീദ്. ഏതാനും വർഷം മുമ്പ് ഐസ് ഉടയ്ക്കുന്ന യന്ത്രത്തിൽ കുടുങ്ങിയാണ് അബ്ദുൾ റഷീദിന് ഒരു കൈ നഷ്ടമായത്. മകളെ കൊണ്ടുപോകാൻ സുരക്ഷിതമായ വാഹനം ലഭിച്ചാൽ അബ്ദുൾ റഷീദിൻ്റെ ഇപ്പോഴത്തെ അവസ്ഥക്ക് പരിഹാരമാവും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button