KOYILANDILOCAL NEWS
ഒറ്റ നക്ഷത്രം, കല്പറ്റ നാരായണൻ പ്രകാശനം ചെയ്യും
കൊയിലാണ്ടി: കവിയും അധ്യാപികയുമായ ബിന്ദു പ്രദീപിന്റെ പ്രഥമ കവിതാ സമാഹാരമായ ഒറ്റ നക്ഷത്രം പ്രമുഖ സാഹിത്യകാരനും കവിയുമായ കല്പറ്റ നാരായണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ജൂൺ പതിനൊന്നിന്, വൈകീട്ട് മൂന്നിന് വെങ്ങാലി എവെർഗ്രീൻ സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കവി സോമൻ കടലൂർ പുസ്തകം ഏറ്റുവാങ്ങും. ചിത്രകാരൻ യൂ കെ രാഘവൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തും. കോർപറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺ കെ പി ഷിജിന, കൗൺസിലർ സഫീന, പ്രൊഫ. അബൂബക്കർ കാപ്പാട്, പ്രൊഫ. പീതാംബരൻ, നാടക, സിനിമ പ്രവർത്തകൻ ഉമേഷ് കൊല്ലം, കവി യൂസഫ് പോറ്റോൽ, ഡോ.സുജേഷ് തുടങ്ങി സാമൂഹ്യ, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നപ്രമുഖ വ്യക്തികൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.
Comments