ഒളിമ്പിക്സിൽ ചരിത്ര നേട്ടവുമായി സിന്ധു
ഒളിംപിക്‌സില്‍ വനിതാ ബാഡ്‌മിന്റൺ സിംഗിൾസിൽ ചരിത്രം രചിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധു.
വെങ്കല മെഡല്‍ നേട്ടത്തോടെ അവർ രാജ്യത്തിൻ്റെ അഭിമാന സിന്ധുവായി.
ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-13, 21-15.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം രണ്ട് വ്യക്തിഗത ഒളിംപിക്‌സ് മെഡല്‍ നേടുന്നത്.
കഴിഞ്ഞ റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു.
സുശീല്‍കുമാറിന് ശേഷം രണ്ടു മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും സിന്ധു തന്നെ.
സൈനാ നേവാളിന് ശേഷം ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
ബാഡ്മിൻ്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസർല വെങ്കട്ട സിന്ധു
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്.
വിജയിച്ച മത്സരങ്ങളിലെല്ലാം ടൂര്‍ണമെന്റിലുടനീളം ഒറ്റ സെറ്റുപോലും വിട്ടുനല്‍കാത്ത താരം എന്ന പ്രത്യേകതയും സിന്ധുവിനുണ്ട്. അത് വെങ്കലമെഡലിനായുള്ള മത്സരത്തിലും നിലനിർത്തി.