ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുരുവട്ടൂര്‍, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യു ആണ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തത്.കുരുവട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സരിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചേയര്‍പേഴ്സണ്‍ സിന്ധു പ്രദോഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സോമനാഥന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചേയര്‍പേഴ്സണ്‍ എം.കെ. ലിനി, വാര്‍ഡ് അംഗം എം.പി. ഷിനു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷാ ദേവി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. നിഷ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഷൈലേഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ സി.പി. ഗഫൂര്‍, സെക്രട്ടറി കെ. മനോജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
നന്മണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ. രാജന്‍ മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു, പഞ്ചായത്ത് അംഗം നിത്യകല, ഡോ. ജഹാന തുടങ്ങിയവര്‍ പങ്കെടുത്തു.
ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീര്‍ അധ്യക്ഷത വഹിച്ചു.