LOCAL NEWS

ഓഡിറ്റ് റിപ്പോർട്ടിലെ ക്രമക്കേടുകൾ – ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

കൊയിലാണ്ടി നഗരസഭയിലെ 2020 – 21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിട്ടുള്ള ഗുരുതരമായ അഴിമതികളുടേയും, ഭരണപരമായ പിടിപ്പുകേടിന്റേയും പശ്ചാത്തലത്തിൽ ഭരണ സമിതി ഉടൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
DCC പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ഓഡിറ്റു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുളള ഗുരുതരമായ ക്രമക്കേടുകൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതിയും കൊള്ളയും മുഖമുദ്രയാക്കിയ ഇടതു ഭരണ സമിതിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നുംഅദ്ദേഹം പറഞ്ഞു.
വാർഷിക ബഡ്ജറ്റ് തയ്യാറാക്കുന്നതിലും, അഭ്യന്തര നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കുന്നതിലുമുള്ള ഭരണ സമിതിയുടെ പിടിപ്പുകേടും, ചെറുതും വലുതുമായ ഓരോ പദ്ധതി നടത്തിപ്പിലും ഉണ്ടായിട്ടുള്ള ഗുരതരമായ സാമ്പത്തിക ക്രമക്കേടും അഴിമതിയും അക്കമിട്ടു നിരത്തുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
. പുളിയഞ്ചേരി കുളം നവീകരണം, ശുചീകരണ തൊഴിലാളികളുടെ യൂണിഫോം വിതരണം, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, MRF യൂണിറ്റ് സ്ഥാപിക്കൽ, കുടുംബശ്രീ പ്രവർത്തനം, ഹോമിയോ ആശുപത്രിക്ക് ഫർണിച്ചർ നല്കൽ, വസ്തുനികുതി പിരിവ്, വാടക പിരവ്, D&0 ലൈസൻസ് ഫീ പരസ്യ നികുതി കരാറു നൽകൽ, മഴക്കാല പൂർവ്വ ശുചീകരണം, നഗരസൗന്ദര്യ വല്കരണം, അഡ്വാൻസ്ക്രമീകരണം, അവാർസ്തുക ബാങ്കിലടച്ചില്ല തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്രമക്കേടുകളാണ് കഴിഞ്ഞ ഒരു സാമ്പത്തിക വർഷം മാത്രം നടന്നിട്ടുള്ളത്.
ജനകീയാസൂത്രണ പദ്ധതി ആരംഭിച്ച 1997-98 കാലം തൊട്ട് സംസ്ഥാനത്തെ അഴിമതിക്ക് പേരു കേട്ട നഗരസഭയാണ് കൊയിലാണ്ടി.
വാഴക്കന്ന് വിതരണം , വാർത്താ ബോർഡ് സ്ഥാപിക്കൽ, മാർക്കറ്റിംഗ്‌കോംപ്ലക്സ് നിർമ്മാണം, ബസ് സ്റ്റാന്റ് നിർമ്മാണം, വിത്തും വളവും വിതരണം, പഴയ സ്റ്റാന്റ് കെട്ടിടം ബലപ്പെടുത്തൽ തുടങ്ങി ഒട്ടേറെ കേസുകൾ പ്രസിദ്ധമാണ്.
കരാറുകാരും, ഉദ്യോഗസ്ഥരും, അധികാര ദല്ലാളന്മാരും ഉൾപ്പെടുന്ന അവിഹിത കൂട്ടുകെട്ട് തകർക്കാനും അഴിമതി തടയാനും ഉദ്ദ്യേശിച്ച് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണനിയമത്തെ പാടെ അട്ടിമറിച്ച് അധികാരത്തിനുപകരം അഴിമതി വികേന്ദ്രീകരിക്കുകയാണ് കൊയിലാണ്ടി നഗരസഭ. സാധാരണക്കാരുടെ ദൈനം ദിന ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചുമതലപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ അമ്പേ പരാജയപ്പെടുകയും അഴിമതിയിലൂടെ പൊതു പണം കൊള്ളയടിക്കുകയും ചെയ്യുന്ന ഭരണ സമിതിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും കൊയിലാണ്ടിയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് എത്രയും വേഗം അധികാരം വിട്ടൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.

DCC സിക്രട്ടറി വി.പി.ഭാസ്കരൻ , വി.ടി. സുരേന്ദ്രൻ, പി.ടി. ഉമേന്ദ്രൻ, നടേരി ഭാസ്കരൻ, അരുൺ മണമൽ എന്നിവർ സംസാരിച്ചു. ശ്രീജാ റാണി,മനോജ് പയറ്റുവളപ്പിൽ, കെ.വി.റീന, കെ.പി.വിനോദ് കുമാർ , കെ.അബ്ദുൾ ഷുക്കൂർ, മോഹനൻ നമ്പാട്ട്, സി.ഗോപിനാഥ് , പി.ശിവദാസൻ , കെ.പി.നിഷാദ്, എം.സതീഷ് കുമാർ, എൻ.മുരളീധരൻ, ഷബീർ എളവന, എ.കെ. ജാനിബ് എന്നിവർ നേതൃത്വം നല്കി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button