Uncategorized

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ എക്‌സൈസ് വകുപ്പ്

ഓണക്കാലത്തെ അനധികൃത ലഹരിക്കച്ചവടത്തിന് തടയിടാൻ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ എക്‌സൈസ് വകുപ്പ്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ബസുകളും ട്രെയ്‌നുകളും കേന്ദ്രീകരിച്ചാണ് പരിശോധന.

ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസ് പരിശോധന നടത്തുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ സമഗ്ര പരിശോധന നടത്തും. പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്നും കർണാകടയിൽ നിന്നമൊക്കെ ബസുകളുടെ മുകളിൽ വരുന്ന പാഴ്‌സലുകളും പരിശോധിക്കുന്നുണ്ട്.

ഓണാവധിക്ക് നാട്ടിലേക്കെത്തുന്ന മലയളികളെ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന ലഹരിമാഫിയ ലഹരിക്കടത്ത് നടത്തുന്നത്. എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് അടക്കം മാരക ലഹരിവസ്തുക്കളാണ് ഓണക്കാലത്ത് കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് എക്‌സൈസ് പറയുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button