CALICUTMAIN HEADLINES
ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന സംവിധാനം
കോഴിക്കോട് : ഓണക്കാലത്തെ വര്‍ദ്ധിച്ച പാല്‍ ഉപഭോഗവും, ആവശ്യകതയും കണക്കിലെടുത്ത്, പ്രത്യേക പാല്‍ പരിശോധന ലാബ് സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സി ബ്ലോക്കില്‍ അഞ്ചാം നിലയില്‍ ക്ഷീര വികസന വകുപ്പ്, ഗുണനിയന്ത്രണ ഓഫീസില്‍ പ്രവര്‍ത്തിക്കും. ഗുണമേന്‍മയുളള പാല്‍ ഉപയോഗം ഉറപ്പാക്കുന്നതിനും, അന്യ സംസ്ഥാനത്ത് നിന്നും കൊണ്ട് വന്ന് സംസ്ഥാനത്ത് വിപണനം ചെയ്യുന്ന വിവിധ പാക്കറ്റ് പാലുകളില്‍ മായം ചേര്‍ക്കല്‍, പാല്‍ അധിക സമയം കേടാകാതിരിക്കാന്‍ അവലംബിക്കുന്ന വിവിധ തടസമാര്‍ഗ്ഗങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുമാണ് പ്രത്യേക പരിശോധന ലാബ്. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് ഊര്‍ജിത പാല്‍ പരിശോധന പരിപാടി ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. പരിശോധനയ്ക്കായി പാല്‍ സാമ്പിളുകള്‍ കൊണ്ടുവരുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിക്കാതെയും, അല്ലാത്തവ കുറഞ്ഞത് 150 മി.ലി സാമ്പിള്‍ പാല്‍ എങ്കിലും കൊണ്ടു വരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments