Uncategorized
ഓണക്കിറ്റ് വിതണം; ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി
ഓണക്കിറ്റ് വിതരണത്തിൽ വ്യാജപ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശങ്ക വേണ്ട. ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടിട്ടില്ല. ഏതെങ്കിലും ഉൽപ്പന്നങ്ങളുടെ കുറവുണ്ടായാൽ അത് മാറ്റി നൽകും. കിറ്റ് വിതരണം 71 ശതമാനം പൂർത്തിയായി. റാഗിപ്പൊടിയും കാബോളിക്ക് കടലയും റേഷൻകടകൾ വഴി വിതരണം അടുത്ത മാസം മുതൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായിരുന്നു. തിരുവനന്തപുരത്തെ മെട്രോ ഫെയർ ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകൾ മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയർ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിലും ഉദ്ഘാടനം ചെയ്തിരുന്നു.
Comments