Uncategorized

ഓണാഘോഷം: മാധ്യമ അവാർഡുകൾക്ക് നാളെ രാവിലെ 11 മണി വരെ അപേക്ഷിക്കാം

വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ എന്നിവർക്കുമാണ് അവാര്‍ഡ്.


റിപ്പോർട്ടുകൾ ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ രണ്ടുവരെ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയിരിക്കണം. onamdtpc2023@gmail.com എന്ന ഇ-മെയിൽ വഴിയാണ് എൻട്രികൾ അയക്കേണ്ടത്. ഒരാൾക്ക് ഒരു എൻട്രി അയക്കാം.

അച്ചടി മാധ്യമത്തിനുള്ള എൻട്രികൾ പത്ര കട്ടിംഗ് ഉൾപ്പെടെ അയക്കണം. ദൃശ്യമാധ്യമത്തിനുള്ള വീഡിയോ എൻട്രികൾ 5 മിനുട്ടിൽ കവിയരുത്. പ്രക്ഷേപണം ചെയ്ത വീഡിയോ സ്റ്റോറി എം.പി 4 ഫോർമാറ്റിൽ സമർപ്പിക്കണം. ബയോഡാറ്റ, മാധ്യമ സ്ഥാപനത്തിലെ ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെടെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. മൊമെന്റൊയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. സെപ്റ്റംബര്‍ 3ന് രാവിലെ 11 മണി വരെ ലഭിക്കുന്ന എന്‍ട്രികള്‍ അവാര്‍ഡിനായി പരിഗണിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button