ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും രണ്ടാം വിമാനം ഇന്ത്യയിലെത്തി
ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനമെത്തി. 235 ഇന്ത്യക്കാരാണ് ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. AI 140 വിമാനമാണ് ഡെൽഹിയിലെത്തിയത്. സംഘത്തില്‍ കൂടുതലും വിദ്യാർഥികളാണ്.
ദില്ലിയില്‍ തങ്ങണമെന്നുള്ളവര്‍ക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്. ഇസ്രയേലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ ആദ്യ വിമാനത്തിൽ 212 പേരാണ് ഉണ്ടായിരുന്നത്.
ദൗത്യത്തിലൂടെ അഞ്ചു ദിവസം കൊണ്ട് മുഴുവൻ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനാണ് ശ്രമം. ഡെൽഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ഡെൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്‌റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നത് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു.