DISTRICT NEWS
കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു
കക്കയം ഡാമിലെ ജലനിരപ്പ് ക്രമേണ വർധിച്ച് റെഡ് അലേർട് ലെവലിന് മുകളിൽ എത്തിയതായി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കക്കയം ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ഇടയ്ക്കിടക്ക് മഴ പെയ്യുന്നുണ്ട്. ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഇന്ന് (13/07/2022) വൈകിട്ട് 8 മണിയോടുകൂടി ഡാമിൻറെ ഒരു ഷട്ടർ 15 സെൻറീമീറ്റർ ഉയർത്തി സെക്കൻഡിൽ 25 ക്യൂബിക് മീറ്റർ എന്ന അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു
വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണെങ്കിൽ കുറ്റിയാടി പുഴയിൽ 20 സെൻറീമീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ട്. ആവശ്യമെങ്കിൽ പുറത്തേക്ക് വിടുന്ന ജലത്തിൻറെ അളവ് ഘട്ടം ഘട്ടമായിട വർദ്ധിപ്പിക്കുന്നതാണ്. കുറ്റ്യാടി പുഴക്ക് ഇരു വശങ്ങളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്.
Comments