KOYILANDILOCAL NEWS
കക്കുളം നടേരി തോടിന് നാട്ടുകാരുടെ മുന്‍കയ്യില്‍ മോചനം
മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട് നാടിന് മുഴുവന്‍ ദുരിതമായിത്തീര്‍ന്ന തോടിന് അവസാനം നാട്ടുകാരുടെ വകതന്നെ മോചനം. പ്രദേശത്തെ കൂട്ടായ്മയായ സുരക്ഷയുടെ നേതൃത്വത്തില്‍ യുവാക്കളിറങ്ങിയാണ് തോടിന്റെ ശുചീകരണം നടത്തിയത്. ഈ മഴക്കാലത്തെങ്കിലും പരിസരങ്ങളില്‍ വെള്ളക്കെട്ടിന് കാരണമായ തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത്.
പ്രവൃര്‍ത്തിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി സുധ കിഴക്കെപാട്ട് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ലിന്‍സി മറക്കാട്ടുപുറത്ത്, ധര്മന് തെക്കെട്ടില്‍. ജിമ്നേഷ് വി.കെ, രാഗേഷ് ടി, ശശി വി.കെ.. ബാബുരാജ് ടി.പി, വിജീഷ് വിയ്യൂര്‍. അഖില്‍ എം.കെ, സുധീഷ് ശിവദം. ഉണ്ണി വി.കെ,. എന്നിവരും സുരക്ഷയിലെ മറ്റു അംഗങ്ങളും നേതൃത്വം വഹിച്ചു.
Comments