കടക്കെണിയില്‍നിന്ന് കരകയറാമെന്ന ആശ്വാസവുമായി കുടുംബങ്ങള്‍
കൊയിലാണ്ടി: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടെ ബാങ്കുവായ്പ തിരിച്ചടയ്ക്കാനാകാതെപോയ നിരവധി പേര്‍ക്ക് ആശ്വാസമാവുകയാണ് സ്‌നേഹ സ്പര്‍ശം അദാലത്ത്. വീട് നിര്‍മ്മാണത്തിന് വേണ്ടി 2015-ല്‍ കെ.ഡി.സി. ബാങ്കില്‍ നിന്നു വായ്പയെടുത്ത സജിത മനോഹരന് പലിശ ഒഴിവാക്കി ഗഡുക്കളായി പണം അടച്ചു തീര്‍ക്കാന്‍ അവസരം നല്‍കണമെന്ന് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വായ്പയെടുത്തു വീട് നിര്‍മ്മാണം ആരംഭിച്ചെങ്കിലും ഭര്‍ത്താവിന് അപകടത്തില്‍ പരിക്കേറ്റ് ഓര്‍മ്മ പൂര്‍ണമായി നഷ്ടപ്പെട്ടു കിടപ്പിലായതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.
കുറുവങ്ങാട് സ്വദേശി ടി.കെ. ശാന്തയും ഏറെ പ്രതീക്ഷയോടെയാണ് അദാലത്ത് വേദിയില്‍നിന്ന്് മടങ്ങിയത്. ഭര്‍ത്താവ് മരിച്ചശേഷം വായ്പ തിരിച്ചടവ് സാധ്യമല്ലാതായി. ഇവരുടെ പരാതി പരിഹരിച്ചുകൊണ്ട് ഇളവുനല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക്് നിര്‍ദേശം നല്‍കി.
വായ്പയെടുത്ത് വീട് നിര്‍മ്മിച്ച ഉള്ളിയേരി സ്വദേശി ഇ.കെ. അശോകന്‍
കാന്‍സര്‍ ബാധിച്ച് ചികിത്സയിലായതോടെ തിരിച്ചടവില്‍ മുടക്കം വന്നു. പലിശ ഇളവു നല്‍കി ഗഡുക്കളായി അടയ്ക്കാന്‍ അവസരം നല്‍കാന്‍ ബാങ്കിനോടു നിര്‍ദേശിച്ച മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്് ചികിത്സ സഹായം അനുവദിക്കാനും ശുപാര്‍ശ ചെയ്തു.