KOYILANDILOCAL NEWS

കടലോരക്കാഴ്ചയും വഴിയോരക്കാഴ്ചയും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി സേവാഭാരതിയുമായി സഹകരിച്ച് യാത്ര സംഘടിപ്പിച്ചു.  വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി പരിസര പ്രദേശങ്ങളെ മനസ്സിലാക്കുന്നതിനായി കടലോരത്തു താമസിക്കുന്ന വിദ്യാർത്ഥികൾ വയലോരത്തും, വയലോരത്തു താമസിക്കുന്ന വിദ്യാർത്ഥികൾ കടലോരത്തും സന്ദർശനം നടത്തി.
പഠനം പുസ്തകങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ  പ്രകൃതിയുമായി നേരിട്ടു സംവദിച്ചുകൊണ്ട് അനുഭവിച്ചറിയാൻ  കഴിഞ്ഞത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
വയലും , നെൽക്കതിരും, പാടത്തെ മത്സ്യകൃഷിയും, താറാവ്, കോഴി, കാട, മുയൽ, അലങ്കാര പക്ഷികൾ, പശു പരിപാലനം, വിവിധ തരം പഴങ്ങളുടെ കൃഷി എന്നിവ കടലോര പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ പുതിയ അറിവിൻ്റെ ലോകത്തിലേക്ക് എത്തിച്ചപ്പോൾ, കടലും തോണിയും, ബോട്ടും മത്സ്യബന്ധന രീതിയും, മത്സ്യ കയറ്റുമതിയും, കടലോര ജീവിതരീതിയും മറ്റ് വിദ്യാർത്ഥികൾക്ക് പുതുമയായി.
യുവകർഷകനുള്ള അവാർഡ് നേടിയ സുധീർ ഈന്താട്ട്, ഷമീർ വി കെ, പ്രജോഷ് എന്നിവർ കാർഷിക മേഖലയെക്കുറിച്ചും, മത്സ്യ ബന്ധന മേഖലയെക്കുറിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ മുരളി കെ കെ, ശ്രീപ്രഭ ചേച്ചി, മിനി, ഷൈജു ഒറ്റക്കണ്ടം, എ എസ് അഭിലാഷ് കൊരയങ്ങാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button