കട തുറക്കൽ സമരവുമായി വീണ്ടും വ്യാപാരികൾ
ഓണത്തിനുള്ള വ്യാപാര സാധനങ്ങള്‍ കൊണ്ടുവന്നു വില്‍പ്പന നടത്താനുള്ള അവസരം സര്‍ക്കാര്‍ അനുവദിച്ചു നല്‍കാത്ത കടകള്‍ തുറക്കുമെന്നും ഇതിനെതിരേ തടയാന്‍ പൊലിസ് വന്നാല്‍ മരണംവരേ നിരാഹാരമിരിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി .
അടുത്ത മാസം 9 മുതല്‍ എല്ലാ കടകളും തുറക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി ഓഗസ്റ്റ് രണ്ടു മുതല്‍ ആറു വരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോള്‍ അശാസ്ത്രീയമാണെന്നും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടി.പി.ആറില്‍ കുറവുണ്ടായില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അഭിപ്രായപ്പെട്ടു.
പതിനായിരകണക്കിന് വ്യാപാരികള്‍ പട്ടിണിയിലാണ്. ഈ സാഹചര്യത്തില്‍ വ്യാപാരി സമരത്തില്‍ ഒരു മാറ്റവുമുണ്ടാകി. ഒമ്പതാം തിയതി മുതല്‍ കട തുറക്കുന്ന വ്യാപാരികള്‍ക്കെതിരെ പൊലിസ് നടപടിയെടുത്താല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് അടക്കം മരണം വരെ നിരാഹാരം കിടക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.