CALICUTDISTRICT NEWSLOCAL NEWS
കണ്ണൂരിലെ ജയിലില്‍നിന്ന് കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫ്
കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കണ്ണൂരിലെ ജയിലില്‍നിന്ന് കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനാല്‍ ആശുപത്രിക്ക് സമീപത്തെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ജോളി ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ അടുത്തിടെ ജയിലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ജോളി അടക്കമുള്ള ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇതോടെയാണ് ചികിത്സാ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോളി കോടതിയെ സമീപിച്ചത്.
അതിനിടെ, ജയില്‍വാസത്തിനിടെ നടത്തിയ ചികിത്സയുടെ രേഖകള്‍ ആവശ്യപ്പെട്ടും ജോളി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതും കോടതി പിന്നീട് പരിഗണിക്കും.
Comments