CRIME
കണ്ണൂരില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഇരിട്ടിയിൽ കാണാതായ ബിരുദ വിദ്യാര്‍ഥിനിയെ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ(19)യാണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീര്‍പ്പാട് എസ്എ ന്‍ ഡി പി കോളേജ് രണ്ടാംവര്‍ഷ ബി ബി എ വിദ്യാര്‍ഥിനിയായ ജഹാന ഷെറിനെ ശനിയാഴ്ച ഉച്ചയോടെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ട് കോളിക്കടവ് പുഴയില്‍ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടത്.
Comments