Uncategorized

കണ്ണൂരില്‍ തെരുവുനായ വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു; എട്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ ജില്ലയിലെ കണ്ണാടി പറമ്പില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ആക്രമിച്ച തെരുവനായ കൈപ്പത്തി കടിച്ചെടുത്തു. വളര്‍ത്തുമൃഗങ്ങളെയടക്കം തെരുവുനായകള്‍ ആക്രമിക്കുന്നുണ്ട്. പ്രായമയവര്‍ മുതല്‍ കുട്ടികള്‍ വരെയാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.


തിരുവനന്തപുരത്ത് കാട്ടക്കടയില്‍ ഇന്നലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.
എറണാകുളം പറവൂരില്‍ ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രതീഷ് ബാബുവിനു ഡ്യൂട്ടിക്കിടെ വളര്‍ത്തുനായയുടെ കടിയേറ്റു. ആലുവ നെടുവന്നൂരില്‍ രണ്ട് പേരെ കടിച്ച നായ ചത്തു. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് തെരുവ് നായയടെ കടിയേറ്റത്.
അതേസമയം, തെരുവുനായ്ക്കള്‍ പെരുകുകയും പേവിഷ ബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ വാക്‌സീനില്‍ പാളിച്ചയുണ്ടോയെന്നത് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി പഠനം തുടങ്ങി. വാക്സീന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യയ്ക്ക് കത്തയച്ചിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button