Uncategorized
കണ്ണൂരിൽ സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നു
കണ്ണൂര്‍ എരഞ്ഞോളിയിലുണ്ടായ സ്ഫോടനത്തില്‍ വിഷ്ണു എന്ന യുവാവിന് ഗുരുതര പരിക്കേറ്റു. ഇയാളുടെ ഇരു കൈപ്പത്തികളും തകര്‍ന്നു. തലശ്ശേരി എരിഞ്ഞൊളി പാലത്തിന് സമീപമായിരുന്നു സ്‌ഫോടനം.
ഇന്നലെ രാത്രിയിലാണ് സംഭവം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments