കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാള്‍ പദവി അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാള്‍ പദവി അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു. പോയന്റ് ഓഫ് കാള്‍ പദവി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്താനാവൂ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
വന്‍ നഗരങ്ങളിലല്ലാത്ത നിരവധി വിമാനത്താവളങ്ങള്‍ക്ക് ഈ പദവിയുണ്ടായിട്ടും കണ്ണൂരിന് പറ്റില്ലെന്ന നിലപാട് യുക്തിസഹമല്ല. വിമാന സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിച്ച വിമാനത്താവളത്തിന് നിര്‍മാണാവശ്യത്തിനെടുത്ത 800 കോടി രൂപക്ക് മുകളില്‍ വായ്പ തിരിച്ചടക്കാനുണ്ട്.
കൂടുതല്‍ വിമാന സര്‍വിസുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ലാഭകരമായി വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ അര്‍ഹമായ പദവില്‍ നല്‍കാതെ കണ്ണൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ബ്രിട്ടാസ് ആരോപിച്ചു.