DISTRICT NEWS
കണ്ണൂർജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കണ്ണൂർജില്ലയിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട്ടെ ഫാമിലാണ് രോഗം കണ്ടെത്തിയത്.ഫാമിൽ ഇന്നലെ വരെ ചത്തത് 14 പന്നികളാണ്. സ്ഥിതി ചർച്ച ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
നേരത്തെ വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി വയനാട്ടിലാണ് ആഫിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധസംഘം പന്നിഫാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇവിടുത്തെ പന്നികളെ മുഴുവന്‍ കൊന്നൊടുക്കുകയും ചെയ്തിരുന്നു.
Comments