DISTRICT NEWSVADAKARA

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ജനം വലഞ്ഞു

വടകര: ബസ് ജീവനക്കാരെയും ബസ് പാസഞ്ചർ ഗൈഡിനെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ-കോഴിക്കോട് റൂട്ടിലെ ദീർഘദൂര സ്വകാര്യബസുകൾ ചൊവ്വാഴ്ച പണിമുടക്കി. മുന്നറിയിപ്പില്ലാതെ നടത്തിയ പണിമുടക്കിൽ ജനം വലഞ്ഞു.

 

യാത്രയ്ക്കായി സ്റ്റാൻഡിൽ എത്തിയ പ്പോഴാണ് പലരും സമരത്തെക്കുറിച്ച് അറിഞ്ഞത്. ഇതോടെ തീവണ്ടികളിലും ഹ്രസ്വദൂര ബസുകളിലുമാണ് യാത്രചെയ്തത്. തീവണ്ടികളിൽ നല്ല തിരക്കനുഭവപ്പെട്ടു. പണിമുടക്ക് വിവരം അറിയാതെ എത്തിയ ബസുകൾ തടയുന്സ്ഥതിയുമുണ്ടായി.

 

കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന കർണൻ ബസിലെ ഡ്രൈവർ മൃദുൽ, കണ്ടക്ടർ അമൽ എന്നിവരെയും ബസ് പാസഞ്ചർ ഗൈഡ് സുരേഷ് ബാബുവിനെയുമാണ് കഴിഞ്ഞ ദിവസം വടകര പോലീസ് അറസ്റ്റ് ചെയ്തത്. സമയത്തെച്ചൊല്ലി സ്റ്റാൻഡിൽ പോലീസുമായി തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പിൽ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

 

ഇവരെ റിമാൻഡ് ചെയ്തതോടെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. ചൊവ്വാഴ്ച ഇവർക്ക് ജാമ്യം ലഭിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button