DISTRICT NEWS

കണ്ണൂർ മാതമംഗലം ജെബിഎസ് കോളജിലെ വിദ്യാ‍ർത്ഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂരിൽ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓൾഡ് ബെൻസാരിയിൽ വെച്ചാണ് വാഹനത്തിന് തീ പിടിച്ചത്. കണ്ണൂർ മാതമംഗലം ജെബിഎസ് കോളജിലെ വിദ്യാ‍ർത്ഥികൾ സഞ്ചരിച്ച സ്വകാര്യ ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ബസ് പൂ‍ർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിൻറെ കാരണം വ്യക്തമായിട്ടില്ല സ്ഥലത്ത് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

ഓൾഡ് ഗോവയിൽ എത്തിയ വോൾവോ ബസിന്റെ എഞ്ചിനിൽ നിന്ന് പുക വരുന്നതായി മറ്റ് വാഹന ഡ്രൈവർമാർ ആദ്യം പറഞ്ഞെങ്കിലും ഡ്രൈവർ അത് കാര്യമാക്കിയില്ല. എന്നാൽ വൈകുന്നേരം 5.30 ഓടെ ബനസ്തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങി. തുടർന്ന് ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് ഉണ്ടായതെന്ന് ഗോവയിലെ ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ബസിന് തീപിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഓൾഡ് ഗോവയിൽ നിന്നും പോണ്ടയിൽ നിന്നുമുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button