LOCAL NEWS

കണ്ണോത്ത് യു.പി.സ്കൂളിൽ ചാന്ദ്രദിനാഘോഷം

കീഴരിയൂർ : കണ്ണോത്ത് യു.പി.സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം സന്തോഷ് കുമാർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് കെ ഗീത അധ്യക്ഷത വഹിച്ചു. വി. പി സദാനന്ദൻ, പി. ആയിഷ, സി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സി. എം പവീഷ് സ്വാഗതവും കീർത്തന എ. കെ നന്ദിയും പറഞ്ഞു.പ്രശ്നോത്തരി, ഡോക്യുമെൻറ്ററി പ്രദർശനം, ചിത്ര പ്രദർശനം, ചിത്രരചന തുടങ്ങിയ പരിപാടികൾ ദിനചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button