ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂർ: വിളയാട്ടൂർ കുനി പൊയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ 2022 സെപ്തംബർ 11 ന് നടക്കുന്ന ചുറ്റമ്പലസമർപ്പണത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി മൊളേരി ഇല്ലം ബാബു നമ്പൂതിരിയുടെ സാന്നിധ്യത്തിൽ മേക്കുന്നൻ കണ്ടി കെ വി മോഹനിൽ നിന്നും ക്ഷേത്ര സ്വാഗത സംഘം ചെയർമാൻ ഉണിച്ചാത്തൻ കണ്ടി മുരളീധരൻ നമ്പ്യാർ ഫണ്ട് സ്വീകരിച്ചു. പ്രസ്തുത ചടങ്ങിൽ ജനറൽ കൺവീനർ കുഞ്ഞികൃഷ്ണൻ നായർ നമ്പ്യത്ത്, വൈ. ചെയർമാൻ സുരേഷ് തയ്ക്കണ്ടി, കൺവീനർ  പ്രമോദ് നാരായണൻ, സാമ്പത്തിക കൺവീനർ രവീന്ദ്രൻ കുട്ടൻ കൈകുനി, പ്രോഗ്രാം കൺവീനർ വത്സലൻ തോട്ടത്തിൽ, പബ്ലിസിറ്റി കൺവീനർ ബിജു എൻ, തുടങ്ങിയവരും ക്ഷേത്രപരിപാലന സമിതി അംഗങ്ങളും ക്ഷേത്ര മാതൃസമിതി അംഗങ്ങളുമുൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!