KOYILANDILOCAL NEWS

‘കഥകളി ഗ്രാമങ്ങളിലേക്ക്’ എന്ന നൂതനാശയവുമായി ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമാവുന്നു

ഇത്തവണത്തെ കഥകളി പഠന ശിബിരം മെയ് അഞ്ചു മുതൽ 14 വരെ പത്തു ദിവസങ്ങളിലായാണ് നടക്കുക എന്ന് സംഘാടകർ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും കോപ്പു നിർമ്മാണം എന്നിവക്ക് പുറമെ ഓട്ടൻ തുള്ളൽ, കൂത്ത്, കൂടിയാട്ടം എന്നിവയുടെ പരിശീലനവും ശിബിരത്തിൽ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 10 വയസ്സാണ്. എന്നാൽ ഉയർന്ന പ്രായപരിധി ഇല്ല. ആദ്യം പേര് രജിസ്‌ട്രർ ചെയ്യുന്ന 60 പേർക്കാണ് പ്രവേശനം അനുവദിക്കുക.
രാവിലെ 9.30 മുതൽ 5.30 വരെയാണ് വിവിധ കളരികളിൽ പരിശീലനം നടക്കുക.
എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ 6.30 വരെ വിവിധ ഗ്രാമതല കേന്ദ്രങ്ങളിൽ കഥകളി അവതരണം ,ആട്ടക്കഥാ പരിചയം എന്നിവ സംഘടിപ്പിക്കപ്പെടും. ആസ്വാദക സഭകളിൽ വിവിധ ആട്ടക്കഥാഭാഗങ്ങൾ കഥകളി വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് അവതരിപ്പിക്കുക

കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ശബരീഷ്, പൈങ്കുളം നാരായണചാക്യാർ, പ്രഭാകരൻ പുന്നശ്ശേരി എന്നിവർ വിവിധ കളരികളിൽ പരിശീലന പരിപാടികൾക്ക് നേതൃത്വം നല്കും. കഥകളി വിദ്യാലയത്തിൽ ഇപ്പോൾ നടന്നു വരുന്ന ദ്വിവത്സര കഥകളി കോഴ്സ് വിദ്യാർത്ഥികളുടെ അരങ്ങേറ്റം, സർട്ടിഫിക്കറ്റു വിതരണം എന്നിവയും പരിപാടികളോടൊപ്പം നടക്കും.

ശിബിരത്തിൽ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തിൽ നേരിട്ടോ ഓൺലൈനായോ മെയ് രണ്ടിനു മുമ്പ് അപേക്ഷിച്ചിരിക്കണം.
അപേക്ഷാ ഫോറം ലഭിക്കുന്നതിന് കഥകളി വിദ്യാലയവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ ഏഴുവരെയും ഞായറാഴ്ചകളിൽ രാവിലെ 9.30 മുതൽ അഞ്ചു വരെയും അപേക്ഷാ ഫോറങ്ങളുടെ വിതരണം നടക്കുന്നതാണ്.
ഓൺലൈനായി അപേക്ഷിക്കുന്നവർ ചുവടെ ചേർത്ത നമ്പറുകളിൽ വാട്സാപ്പ് വഴി ബന്ധപ്പെട്ടാൽ ഗൂഗിൾ ഫോം ലിങ്ക് ലഭിക്കുന്നതാണ്.

ബന്ധപ്പെടാനുള്ള നമ്പറുകൾ
9446 25 85 85. 9745866260. 9446630409

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button