LOCAL NEWS
കനത്ത മഴയിലും കാറ്റിലും കീഴ്പ്പയ്യൂരിൽ പരക്കെ നാശം
കനത്ത മഴയും കാറ്റും കീഴ്പ്പയ്യൂർ പ്രദേശത്ത് പരക്കെ നാശം വിതച്ചു
കിഴക്യാടത്ത് ശശിയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന് കേട് പറ്റി വീട്ടിലെ ശൗച്ചാലയം പൂർണ്ണമായും തകർന്നു വീട്ടുടമസ്ഥൻ ശൗച്ചാലയത്തിൽ ഉള്ളപ്പോഴാണ് രണ്ട് തെങ്ങുകളും മറ്റ് മരങ്ങളും കൂട്ടത്തോടെ കടപുഴകി വീണത് വീട്ടുടമസ്ഥൻ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കീഴ്പ്പയ്യൂർ കണിയങ്കണ്ടി താഴ ഇലട്രിസിറ്റിയുടെ മെയിൻ ലൈനിൽ തെങ്ങ് വീണു പേരാമ്പ്ര ഫയർഫോഴ്സ് എത്തി മുറിച്ച് മാറ്റി
കീഴ്പ്പയ്യൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിലെ തേക്ക് മരവും കടപുഴകി വീണു
Comments