DISTRICT NEWS
കനത്ത മഴ: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണം
കോഴിക്കോട് ജില്ലയിൽ അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് രണ്ടു മുതൽ ജാഗ്രത മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും ജില്ലയിലെ ബീച്ചുകളിലും ഹൈഡൽ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ വെള്ളത്തിലിറങ്ങാനോ ബോട്ടിംഗ്, തുഴച്ചിൽ, സ്വിമ്മിംഗ് എന്നിവ നടത്താനോ പാടില്ല.ആറുമണിക്ക് ശേഷം ഒരു കാരണവശാലും ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങൾക്കു സമീപവും സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.18 വയസ്സിന് താഴെയുള്ളവർ മുതിർന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. ജില്ലയിൽ അപകടകരമായ ജലാശയങ്ങളിൽ വീണുള്ള മുങ്ങിമരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യവും കണക്കിലെടുത്താണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
Comments