കനാൽ വെള്ളമെത്തിയില്ല; പഞ്ചായത്ത് അനാസ്ഥക്കെതിരെ കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി
കീഴരിയൂർ: ഏപ്രിൽ മാസമായിട്ടും നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളമെത്തിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും നീതിപൂർവമായ നടപടി സ്വീകരിക്കാത്ത കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്താഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തി. കനാൽ വെള്ളമെത്താത്തത് കൃഷി നാശത്തിനും ജലക്ഷാമത്തിനും കാരണമാവുന്നുണ്ടെന്നും കനാൽ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ കോൺഗ്രസ് ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ ,എം എം രമേശൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ ഇ എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, മുൻ മണ്ഡലം പ്രസിഡണ്ട് കെ കെ ദാസൻ, ഒ കെ കുമാരൻ, കെ കെ വിജയൻ, പി കെ ഗോവിന്ദൻ, വി പി പത്മനാഭൻ നായർ വി വി ചന്തപ്പൻ, സ്വപ്ന ടി തുടങ്ങിയവർ പ്രസംഗിച്ചു.