കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു
കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമന്‍ഡാന്റും കസ്റ്റംസ് ഓഫീസറും ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. ഈ സംഘം കരിപ്പൂര്‍ വഴി 60 പ്രാവശ്യം സ്വര്‍ണം കടത്തിയത് സംബന്ധിച്ച് പൊലീസിന് തെളിവ് ലഭിച്ചു. സിഐഎസ്എഫ് അസി. കമന്‍ഡാന്റ് നവീനാണ് സ്വര്‍ണ്ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പം പ്രവര്‍ത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മലപ്പുറം എസ്പി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണക്കടത്ത് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ കുടുക്കിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ അടങ്ങുന്ന ലിസ്റ്റ് കടത്തുസംഘത്തിന്റെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.
വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന്‍ ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ഉദ്യാഗസ്ഥര്‍ക്കും കടത്തുകാര്‍ക്കുമായി സിയുജി മൊബൈല്‍ സിമ്മുകളും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം പ്രതികള്‍ സ്വര്‍ണം കടത്തിയത്. റഫീഖുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് ലഭിച്ചിട്ടുണ്ട്.