CRIME
കരിപ്പൂരിൽ നിന്നും ദുബായില്‍നിന്നെത്തിയ യുവാവിൽ നിന്നും ഒരു കിലോയിലധികം സ്വർണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദുബായില്‍നിന്നെത്തിയ വയനാട് നടവയല്‍ സ്വദേശി അബ്ദുല്‍ മജീദില്‍നിന്ന് 1.011 കിലോഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാവിലെ 8.30-ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മജീദ് കരിപ്പൂരിലെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളെ പോലീസ് സംഘം നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകുന്നതിനിടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു മജീദിന്റെ മറുപടി. ആശുപത്രിയില്‍ നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
Comments