DISTRICT NEWS
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി ;താമരശേരി സ്വദേശി കസ്റ്റഡിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. സൗദി റിയാദില്‍ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശിയില്‍ നിന്നും സ്വര്‍ണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സൂളുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. താമരശേരി സ്വദേശി അനീഷാണ് റിയാദില്‍ നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് ക്യാപ്‌സൂളുകള്‍. പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു.
Comments