MAIN HEADLINESUncategorized

കരുതൽ ഡോസിന്റെ  ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്സീൻ ഉപദേശക സമിതി യോഗം ഇന്ന്

കരുതൽ ഡോസിന്റെ  ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്സീൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും.നിലവിലെ ഇടവേള ഒൻപതിൽനിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിർദേശം ഉയർന്നു വന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് യോഗം കൂടിയാലോചന നടത്തും. കൊവിഡ് വാക്സിനേഷൻ എടുത്ത് ആറുമാസം കഴിഞ്ഞ് പ്രതിരോധ ശക്തി കുറയുന്നു എന്നതാണ്  ഐസിഎംആർ പഠനം. ഇക്കാര്യവും കേസുകൾ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറക്കുന്നത് പരിഗണിക്കുന്നത്. സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാരും അംഗീകരിക്കും. നിലവിൽ രണ്ടാം ഡോസ് എടുത്ത് 9 മാസം പൂർത്തിയായ 18 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് കരുതൽ ഡോസിന് യോഗ്യതയുള്ളത്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button