നാല് ജില്ലകളിലെ ആനത്തൊഴിലാളികളുടെ വേതനം കൂട്ടി

നാല് ജില്ലകളിലെ ആനത്തൊഴിലാളികളുടെ വേതനം കൂട്ടി. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വേതന വര്‍ധന നടപ്പാക്കാന്‍ കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍, അഖില കേരള ആനത്തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആനത്തൊഴിലാളികളുടെ വേതനമാണ് വര്‍ധിപ്പിച്ചത്. ഉത്സവത്തിന് എഴുന്നുള്ളിപ്പിന് ക്ഷേത്ര കമ്മിറ്റി നിലവില്‍ നല്‍കിവരുന്ന 4000 രൂപ ഉത്സവ ബത്ത 5000 രൂപയായി വര്‍ധിപ്പിക്കും. ഇതോടൊപ്പം ആന ഉടമകള്‍ നല്‍കിവരുന്ന എഴുന്നള്ളിപ്പ് ശമ്പളമായ 1250 രൂപ 1600 ആക്കും. മറ്റ് ദിവസങ്ങളില്‍ നല്‍കിവരുന്ന 1250 രൂപ ശമ്പളം 1500 രൂപയായി വര്‍ധിപ്പിക്കും. ആനപ്പാപ്പാന്‍മാര്‍ക്ക് 10 ലക്ഷത്തില്‍ കുറയാത്ത ഇന്‍ഷുറന്‍സ് പരിരക്ഷ ഉടമ ഉറപ്പു വരുത്തണം. ഓണത്തിന് ഒരു മാസത്തെ ശമ്പളം ബോണസ് നല്‍കണം.

യോഗത്തില്‍ കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ ഹരിപ്രസാദ് വി നായര്‍, വി എം അന്‍സാരി, കെ എം സ്‌കറിയ, അഖില കേരള ആനത്തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) ഭാരവാഹികളായ മുന്‍ എം എല്‍ എ ബാബു പോള്‍, അഡ്വ. സി കെ ജോര്‍ജ്, മനോജ് അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!