കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം ഒരുങ്ങി
മൂടാടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രം കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ഒരുങ്ങി. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കുന്ന ബലിതര്‍പ്പണം ഉച്ചവരെ നീണ്ടുനില്‍ക്കും. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം ഇത്തവണ പൂർണ്ണ തോതിൽ ബലി തർപ്പണം നടത്തുമ്പോൾ പതിനയ്യായിരത്തിലേറെ പേരെ പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ കർശന നിയന്ത്രങ്ങളുമേർപ്പെടുത്തിയിട്ടുണ്ട്.
തിരക്ക് കണക്കിലെടുത്ത് വൻ സുരക്ഷാ സംവിധാനങ്ങളുമായി പോലീസും രംഗത്തുണ്ട് . 100 ഓളം പോലീസുകാരെ പ്രത്യേകമായി വിന്യസിക്കും. മഫ്ടിയിലും പോലീസുകാർ ഡ്യൂട്ടിയിലുണ്ടാവും. പോലീസിനു പുറമെ എലത്തുർ കോസ്റ്റ് ഗാർഡ്, അഗ്നിരക്ഷാ സേനയും സേവനത്തിനുണ്ടാവും, കൂടാതെ ക്ഷേത്രവളണ്ടിയർമാരും ഉണ്ടാവും. വിവിധ ഭാഗങ്ങളിൽ നിന്നായി 15000ത്തിലധികം പേരെത്തുമെന്നാണ് കണക്ക് കൂട്ടൽ. ഉന്നത പോലീസുദ്യോഗസ്ഥർ യഥാസമയം നിരീക്ഷണം നടത്തും.
ഇന്ന് രാത്രി മുതൽ ദേശീയപാതയിൽ നിന്ന് ഉരുപുണ്യകാവ് ക്ഷേത്രത്തിലേക്കുള്ള റോഡുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. രാത്രി ഒരു മണി മുതൽ വാഹനം കടത്തി വിടുകയില്ലെന്നും ബലി അർപ്പിക്കാൻ വരുന്നവർക്ക് ഹൈവേയുടെ ഇരുവശങ്ങളിലായും വാഹനം പാർക്ക് ചെയ്യാം. ആളുകൾ കാൽനടയായി മാത്രമേ ക്ഷേത്രപരിസരത്തേക്ക് വരാൻ പാടുള്ളു. കടലോര ക്ഷേത്രമായതിനാൽ വലിയ തോതിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസിനോടൊപ്പം തന്നെ കോസ്റ്റ്ഗാർഡ്, ഫയർഫോഴ്സ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനവും ഉണ്ടാവും.
ഒരു സമയം അഞ്ഞൂറിലേറെ പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്ന ഒരാളെയും കടലില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കടല്‍ത്തീരത്ത് കെട്ടിയ കൈവേലി അടുത്ത് നിന്ന് വേണം ഭക്തര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍. മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ച് കഴിഞ്ഞു. പുലര്‍ച്ചെ മുതല്‍ എത്തുന്ന ഭക്തര്‍ക്കായി പ്രഭാതഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കും.