LOCAL NEWSUncategorized

കലാലയം അരങ്ങിൽ ഗുരു ചേമഞ്ചേരിയുടെ കലാജീവിത ദൃശ്യകം.

പൂക്കാട് കലാലയം ഗുരു ചേമഞ്ചേരിക്ക് സ്മരണാഞ്ജലിയായി നൃത്ത സംഗീതികയിലൂടെ നാട്യാചാര്യന്റെ കലാജീവിത വഴികൾ രംഗത്തവതരിപ്പിക്കുന്നു. ‘ഗുരുവരം എന്ന പേരിൽ രണ്ടു നാൾ നടക്കുന്ന പരിപാടിയുടെ ഭാഗമായി 27 ന് വൈകീട്ട് 4 ന് അനുസ്മരണ സമ്മേളനത്തെത്തുടർന്ന് ‘ഗുരുപഥം, അരങ്ങേറും. യു.കെ.രാഘവൻ രചനയും പ്രേംകുമാർ വടകര സംഗീതവും നൽകിയ കലാസൃഷ്ടിയുടെ നൃത്താവിഷ്ക്കാരം കലാലയം ലജ്ന (ഷോളി)യുടേതാണ്. മനോജ് നാരായണന്റെ മാർഗ്ഗ നിർദ്ദേശത്തിലാണ് ‘ഗുരുപഥം, മുന്നേറുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button