Uncategorized
കല്ലുവാതുക്കൽ മദ്യദുരന്തകേസിൽ മണിച്ചന്റെ പിഴത്തുക സുപ്രീംകോടതി ഒഴിവാക്കി
കല്ലുവാതുക്കൽ മദ്യദുരന്തകേസിൽ മണിച്ചന്റെ പിഴത്തുക സുപ്രീംകോടതി ഒഴിവാക്കി . പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുവദിക്കണം എന്ന സംസ്ഥാന സർക്കാർ നിലപാട് സുപ്രീംകോടതി തള്ളി.
22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീംകോടതി മോചനത്തിന് അനുമതി നൽകിയത്.
Comments