KOYILANDILOCAL NEWSUncategorized
കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി
കൊയിലാണ്ടി: കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി. ഉള്ള്യേരി ആനവാതിൽ സ്വദേശി സുബീറിനാണ് കൊയിലാണ്ടി കേരള ബാങ്കിനു സമീപത്തു കൂടെ പോകുമ്പോളാണ് നാല് പവനോളം വരുന്ന സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയ ത്.ഉടൻ തന്നെ കൊയിലാണ്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി,നടത്തിയ അന്വേഷണത്തിൽ അൻസാർ കൊയിലാണ്ടിയുടെതായിരുന്നു ആഭരണം എസ്.ഐ. എ.ഫിറോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സതി, സി.പി.ഒ.എം.പി.അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണാഭരണം അൻസാറിന് കൈമാറി.
Comments