കളഞ്ഞ് കിട്ടിയ തുകയും എ ടി എം കാര്‍ഡും അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍
കോഴിക്കോട് കളഞ്ഞ് കിട്ടിയ തുകയും എ ടി എം കാര്‍ഡും അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍. അത്താണി ജംഗ്ഷനിലെ ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവര്‍ കൊങ്ങന്നൂര്‍ സ്വദേശി സഞ്ജുവാണ് മാതൃകയായത്. ഞായറാഴ്ച രാത്രി 8 മണിയോടെ വെറ്റിലപാറ ബസ് സ്റ്റോപ്പിന് സമീപത്തുനിന്നുമാണ് സഞ്ജുവിന് പേഴ്‌സ് കളഞ്ഞു കിട്ടിയത്. 6000 രൂപയും എടിഎം കാര്‍ഡും പേഴ്‌സിലുണ്ടായിരുന്നു.
എന്നാല്‍ പേഴ്‌സില്‍ ഉടമ ആരെന്ന് കണ്ടെത്തുന്നതിനുള്ള രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ സഞ്ജു എ.ടി.എം കാര്‍ഡില്‍ ലഭ്യമായ വിവരങ്ങള്‍ സഹിതം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശം അയക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉടമസ്ഥനെ കണ്ടെത്തിയത്. വെറ്റിലപ്പാറ ആയിരംകണ്ടി സ്വദേശിയായ അഭിഷേകിന്റെതായിരുന്നു പേഴ്‌സ്.
പിന്നാലെ വിവരം അത്തോളി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍മാരുടെ സാന്നിദ്ധ്യത്തില്‍ സഞ്ജു അഭിഷേകിന് പേഴ്‌സ് കൈമാറുകയായിരുന്നു. കെ.എല്‍. സഞ്ജുവിന്റെ സത്യസന്ധതയെ പോലീസും മറ്റ് ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് അഭിനന്ദിച്ചു.