LOCAL NEWS
കളിമുറ്റം; കെ എസ് യു പഠന ക്യാമ്പ് നടത്തി
പേരാമ്പ്ര: നൊച്ചാട് മണ്ഡലം കെ എസ് യു കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് (കളിമുറ്റം) വാളൂർ ഊടുവഴിയിൽ നടന്നു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം അധ്യക്ഷത വഹിച്ചു. രാജൻ ,മുനീർ എരവത്ത് ,കെ മധു കൃഷ്ണൻ , പി കെ രാഗേഷ്, പി എം പ്രകാശൻ , സി കെ അജീഷ് ,റഷീദ് ചെക്ക്യേലത്ത്,പി കെ മോഹനൻ , ഇ ടി ഹമീദ്, എം കെ ഫൈസൽ ,എം കെ സമീർ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ സത്യൻ മുദ്ര, പ്രദീപ് മുദ്ര എന്നിവർ ക്ലാസെടുത്തു. കെ എസ് യു നെച്ചാട് മണ്ഡലം പ്രസിഡൻ്റായി ഇ ടി ഹരിപ്രിയ, സെക്രട്ടി എം അക്ഷജ് എന്നിവരെ തെരഞ്ഞെടുത്തു.
Comments