KERALA
കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളെ തക്കല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു
കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷമീമിനെയും തൗഫീക്കിനെയും തക്കല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നലെ ഉച്ചയോടെ ഉഡുപ്പിയില്‍ നിന്ന് തിരിച്ച സംഘം റോഡ് മാര്‍ഗമാണ് കളിയിക്കാവിളയില്‍ എത്തിയത്.
കളിയിക്കാവിള സ്റ്റേഷനില്‍ എത്തിച്ച അബ്ദുല്‍ ഷമീമിനെയും തൗഫീക്കിനെയും രാവിലെ ഏഴുമണിയോടെയാണ് തക്കല സ്റ്റേഷനില്‍ എത്തിച്ചത്. ചോദ്യം ചെയ്യലിന് ശേഷം 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. പൊങ്കല്‍ പ്രമാണിച്ച് അവധിയായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാകും ഹാജരാക്കുക.
പ്രതികളെ പാളയംകൊട്ടി ജയിലിലേക്ക് മാറ്റാനാണ് ആലോചന. ശേഷമാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതികളോടൊപ്പം ഗൂഡാലോചനയില്‍ പങ്കെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.
Comments