കഴിഞ്ഞ മാസം കന്നൂരിൽ യുവാവ് ആത്മഹത്യ ചെയ്തത് മുടികൊഴിച്ചിലില്‍ മനംനൊന്ത്
കഴിഞ്ഞ മാസം കന്നൂര് സ്വദേശി പ്രശാന്ത് ആത്മഹത്യ ചെയ്തത് മുടികൊഴിച്ചിലില്‍ മനംനൊന്ത്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം. മുടികൊഴിച്ചില്‍ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അത്തോളി പൊലീസിൽ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു. അന്വേഷണം നടന്നുവരുന്നു എന്നാണ് പൊലീസ് പറയുന്നത്.
2014 മുതല്‍ മുടികൊഴിച്ചില്‍ മാറാന്‍ മരുന്ന് കഴിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ആദ്യം മുടിയെല്ലാം കൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ മുടി കൊഴിയാന്‍ തുടങ്ങി. കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാന്‍ തുടങ്ങി. ഇത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല. പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാന്‍ വരെ പ്രയാസം തോന്നി തുടങ്ങിയതായും കുറിപ്പില്‍ പറയുന്നു.
അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. ഡോ. റഫീക്കിനെതിരെയാണ് പരാതി. പ്രഥമദൃഷ്ട്യ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി എസ്.ഐ പ്രതികരിച്ചു. അതേസമയം കൃത്യമായ ചികിത്സയാണ് നല്‍കിയതെന്നും വട്ടത്തില്‍ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്.