CRIMEMAIN HEADLINES
കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു
കൊയിലാണ്ടി . കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി ജോസഫിനെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ്‌കായി കൊണ്ടുവന്ന് തിരിച്ച് പോകവെ ജോളിയുടെ ഷാള്‍ മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഉള്ള്യേരി സ്വദേശി രാരോത്ത് ഷാജുവിനെ ഇന്നലെ രാത്രിയോടെ വിട്ടയച്ചു. ഇയാളുടെ പേരില്‍ ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിച്ചതിനാണ് കേസ്സെടുത്തത്.ഇന്നലെ ഉച്ചയ്ക്ക്ക്ക് ഒരു മണിയോടെയായിരുന്നു ജോളി ജോസഫിനെ ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സ കഴിഞ്ഞ് പോകവെയാണ് മുഖം മറച്ച ഷാള്‍ മാറ്റാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ എസ്.ഐ.റഹൂഫ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി 8 മണിയോടെ കേസ്സെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.
Comments