കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ ആലിൻകീഴ് മേളം അവിസ്മരണീയമായി
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആലിൻകീഴ് മേളം അവിസ്മരണീയമായി. വാദ്യ രംഗത്തെ ശ്രദ്ധേയരായ ഡോ. ശുകപുരം ദിലീപിന്റെ മേള പ്രമാണത്തിൽ കാഞ്ഞിലശ്ശേരി പത്മനാഭൻ, വെളിയന്നൂർ സത്യൻമാരാർ, ബാലുശ്ശേരി രമേശ്, അനീഷ് പൂനൂർ, മേള കലാരത്നം സന്തോഷ് കൈലാസ്, റിജിൽ കാഞ്ഞിലശ്ശേരി, കണ്ടനകം മുരളി, ചീനംകണ്ടി പത്മനാഭൻ, സുരേഷ് കോട്ടക്കടവ്, രൂപേഷ് ആർ മാരാർ, വിപിൻ മാങ്കുരുശി, ബാബു ചെർപ്പുളശ്ശേരി, ജിഷ്ണു പഴയന്നൂർ, അഖിലേഷ് അങ്ങാടിപ്പുറം, ബാബു പോലൂർ, വരവൂർ വേണു, ദാമോദരൻ കാഞ്ഞിലശ്ശേരി, ഷാജു കൊരയങ്ങാട്, വിഷ്ണു ശ്രീകൃഷ്ണപുരം, അരവിന്ദൻ കാഞ്ഞിലശ്ശേരി, അഖിൽ സിദ്ധാർത്ഥ് കോവൂർ, അരുൺ വളയനാട്. തുടങ്ങി നൂറിൽപരം വാദ്യപ്രതിഭകൾ അണിനിരന്നു.
കാലത്തു നടന്ന കാഴ്ച ശീവേലിക്ക് മേളകലാരത്നം സന്തോഷ് കൈലാസ് പ്രാമാണികനായി.തുടർന്ന് ആനയൂട്ട് നടന്നു.ഉച്ചയ്ക്ക് സമൂഹ സദ്യയും ഉണ്ടായിരുന്നു.ശിവരാത്രി ദിനത്തിൽ സർവൈശ്വര്യ പൂജ ചതുഷത പായസ നിവേദ്യം ,സഹസ്ര കുംഭാഭിഷേകംഒറ്റക്കോൽ പഞ്ചാരിമേളത്തോടെയുള്ള കാഴ്ച ശീവേലി പ്രബന്ധ കൂത്ത് ഓട്ടൻതുള്ളൽ പ്രസാദഊട്ട് ഭക്തിഗാനാമൃതം ശയനപ്രദക്ഷിണം സി അശ്വിനിദേവ് അവതരിപ്പിക്കുന്ന നാദരെഞ്ജിനി തായമ്പക എന്നിവയുണ്ടാകും.