CRIME
കാട്ടാക്കടയില്‍ മണ്ണുകടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബികൊണ്ട് അടിച്ചുകൊന്നു
കാട്ടാക്കട> മണ്ണുകടത്ത് തടഞ്ഞ ഭൂവുടുമയെ ജെസിബികൊണ്ട് അടിച്ചുകൊന്നു. സംഗീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് ഗുണ്ടാ സംഘത്തിന്റെ ക്രൂരതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയിലാണ് സംഭവം. പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമുണ്ടായത്.
സംഭവത്തിനുശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments