CRIMELOCAL NEWSVADAKARA
കാണാതായ കോളേജ് വിദ്യാർഥിനിയെ വീടിനുള്ളിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി
കാണാതായ കോളേജ് വിദ്യാർഥിനിയെ തൊട്ടിൽപാലം കുണ്ടുതോടിൽ വീടിനുള്ളിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്.കുണ്ടുതോടിലെ ആളില്ലാത്ത വീട്ടിൽ വിവസ്ത്രയാക്കിയ കെട്ടിയിട്ട നിലയിലായിരുന്ന കുട്ടിയെ തൊട്ടിൽപാലം പോലീസെത്തിയാണ് രക്ഷിച്ചത്. കുണ്ടുതോടിലെ ഉണ്ണിയത്താംകണ്ടി വീട്ടിൽ ജുനൈദ് അലി(25)യുടെ വീടിന്റെ മുകൾനിലയിലെ മുറിയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇവിടെനിന്ന് ആറു ഗ്രാം എം.ഡി.എം.എ.യും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ജുനൈദിനായി പൊലീസ് തിരച്ചിൽ തുടങ്ങി. കോഴിക്കോട് കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച മുതൽ രക്ഷിതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടായതിനെ തുടർന്ന് കൂട്ടുകാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് ഹോസ്റ്റലിൽനിന്ന് ബുധനാഴ്ച വൈകുന്നേരം ജുനൈദ് കൂട്ടിക്കൊണ്ടുപോയതായി മനസ്സിലാക്കിയത്. വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകയിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കുട്ടിയുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കുണ്ടുതോട് ഭാഗത്തുണ്ടെന്ന് മനസ്സിലായത്.

നാട്ടുകാരുടെ സഹായത്തോടെ ജുനൈദിന്റെ വീടിന്റെ പൂട്ടുതകർത്താണ് പോലീസ് പെൺകുട്ടിയെ മോചിപ്പിച്ചത്. വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് പെൺകുട്ടിയെ പൂട്ടിയിട്ടിരുന്നത്. ബന്ധുക്കളെത്തി പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Comments